ഇക്കൊല്ലത്തെ മണ്ഡലകാലം ആരംഭിച്ചതിനു ശേഷം വൃശ്ചികം ഒന്നു മുതല്‍ പതിമൂന്നു വരെയുള്ള ദിവസങ്ങളില്‍ ശബരിമലയിലെ ആകെ വരുമാനം 44.31 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഇക്കാലയളവില്‍ 25 ശതമാനം വര്‍ദ്ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 35.76 കോടി രൂപയായിരുന്നു.
ദേവസ്വം അധികാരികള്‍ അറിയിച്ചതാണീ വിവരം. അഭിഷേക ഇനത്തിലുള്ള വരുമാനം 49,03,370 രൂപയായപ്പോള്‍ അപ്പം വില്‍പ്പനയിലൂടെ 30,84,83,75 രൂപ ലഭിച്ചു. കാണിക്ക ഇനത്തില്‍ 16,48,22,451 രൂപ ലഭിച്ചപ്പോള്‍ അരവണ വില്‍പ്പന 18,17,67,570 രൂപയായി ഉയര്‍ന്നു.