നോട്ട തകര്‍ത്തു; പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നില്‍ നാലാമതായി നോട്ട

ചൊവ്വ, 30 ജൂണ്‍ 2015 (11:28 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ മികച്ച നേട്ടമുണ്ടാക്കിയത് നോട്ട. യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലായി നാലാമതാണ് നിഷേധവോട്ടിന്റെ സ്ഥാനം.
 
ആകെ പോള്‍ ചെയ്ത വോട്ടില്‍ 1430 വോട്ടുകള്‍ നോട്ട നേടി. അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ ദാസ്, പി ഡി പി സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജ് എന്നിവരേക്കാള്‍ വോട്ട് ലഭിച്ചത് നോട്ടയ്ക്കാണ് എന്നതാണ് ശ്രദ്ധേയം.
 
പി സി ജോര്‍ജ് മുന്നില്‍ നിന്നു നയിച്ച അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ കെ ദാസിന് 1197 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പി ഡി പി സ്ഥാനാര്‍ത്ഥിയായ പൂന്തുറ സിറാജിന് 703 വോട്ടുകള്‍ മാത്രം നേടാനേ കഴിഞ്ഞുള്ളൂ.

വെബ്ദുനിയ വായിക്കുക