വോട്ടിന് സാരി; യുഡിഎഫിനെതിരെ സിപിഎം രംഗത്ത്
വോട്ടിനായി യുഡിഎഫ് പ്രവര്‍ത്തകര്‍ സാരി വിതരണം ചെയ്‌തെന്ന് ആരോപണം. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുളിമൂട്ടില്‍ വോട്ടര്‍മാര്‍ക്കു യുഡിഎഫ് സാരിവിതരണം ചെയ്തതതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അരുവക്കരയില്‍ കോണ്‍ഗ്രസ് കോഴപ്പണം ഒഴുക്കുകയാണെന്നും സിപിഎം ആരോപിച്ചു.
അരുവിക്കര നിയോജകമണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ മുതിര്‍ന്ന സ്ത്രീകളെ ആദരിക്കുന്നതിനുള്ള ചടങ്ങ് മാത്രമായിരുന്നു അത് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണം.