കോളേജുകളുടെ നിലവാരം പരിശോധിക്കാൻ സംസ്ഥാന അക്രഡിറ്റേഷൻ സംവിധാനം നിലവിൽ വരുന്നു

വ്യാഴം, 4 ഒക്‌ടോബര്‍ 2018 (15:05 IST)
സംസ്ഥാനത്തെ കോളേജുകളുടെ നിലവാരം പരിശോധിക്കുന്നതിനായി സംസ്ഥാന അക്രഡിറ്റേഷൻ സംവിധാനം കൊണ്ടുവരാൻ ഉന്നത വിദ്യാഭ്യസ വകുപ്പ് തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ബോര്‍ഡ് യോഗത്തിന് ശേഷം മന്ത്രി കെ ടി ജലീലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ജനുവരി ഒന്നുമുതൽ കോളേജുകൾക്ക് അക്രഡിറ്റേഷന് അപേക്ഷ നൽകാം.
 
നിലവിൽ നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൌൺസിൽ (നാക്) ആണ്  കോളേജുകളുടെ ഗുണ നിലവാരം പരിശോധികുന്ന ഏജൻസി. ഇതേ മാതൃകയിൽ സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൌൺസിൽ (സാക്) രൂപീകരിക്കാനാണ് തീരുമാനമായിരിക്കുന്നത്. 
 
സാക് അക്രഡിറ്റേഷനായുള്ള മാനദണ്ഡങ്ങൾ, ഒരുക്കേണ്ട സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തത ഡിസംബറിനു മുൻപ് തന്നെ വരുത്തും. സാക് അക്രഡിറ്റേഷൻ ലഭിച്ച കോളേജുകൾക്ക് മാത്രമേ ഭാവിയിൽ സർക്കാർ സഹായങ്ങൾ ലഭ്യമാകു. സംസ്ഥാനത്തെ കോളേജുകളുടെ ഗുണനിലവാരം ഉയർത്തുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം എന്ന് മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍