ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു - ഇവര്‍ സഞ്ചരിച്ച കാർ പിടിച്ചെടുത്തു
ഞായര്‍, 14 മെയ് 2017 (10:26 IST)
ആർഎസ്എസ് രാമന്തളി മണ്ഡൽ കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു. കൊലനടത്തിയത് രാമന്തളി സ്വദേശിയായ റെനീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ പിടിച്ചെടുത്തു. രാമന്തളി സ്വദേശിയുടെ കാറാണ് കണ്ടെടുത്തത്. ഉടമയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. കൊലപാതക സംഘം ഉപയോഗിച്ച കാർ ആണിതെന്നാണ് കരുതുന്നത്.
പ്രതികളെക്കുറിച്ചും മറ്റുമുള്ള കേസിന്റെ സുപ്രധാന തെളിവുകൾ പൊലീസിനു ലഭിച്ചു. സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തുകയാണ്.
ബൈക്കിൽ കാറിടിപ്പിച്ചശേഷം റോഡരികിൽ വീണ ബിജുവിനെ രണ്ടുപേർ ചേർന്നാണ് വെട്ടിയത്. അക്രമികൾ സഞ്ചരിച്ച പ്രദേശങ്ങളിലെ ചില സ്ഥാപനങ്ങളിൽ സ്ഥാപിച്ച സിസിടിവി കാമറകളിൽ കാറിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഈ ഏഴു പേരിൽ ഉൾപ്പെട്ടവരല്ല പിടയിലായതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.