'പുലിക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ, ഇതൊരു മുന്നറിയിപ്പ് മാത്രം' ; മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച ആർ എസ് എസുകാരെ വാനോളം പുകഴ്ത്തി സംഘപരിവാര്‍ ഫേസ്ബുക്ക് പേജ്

ബുധന്‍, 15 ജൂണ്‍ 2016 (13:18 IST)
ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്‌ത ആർ എസ് എസ് പ്രവര്‍ത്തകരെ അനുകൂലിച്ച് സംഘപരിവാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'പുലിക്കുട്ടികൾ' എന്നാണ് ഇവരെ വിശേഷിപ്പിച്ചത്. ഇവരെ അഭിനന്ദിച്ചും ഇവര്‍ക്ക് ആശംസകളര്‍പ്പിച്ചും നിരവധി പോസ്റ്റുകളാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നത്. 
 
സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ‘സംഘശക്തി കേരളം‘, ‘വീ ലവ് ശശികല ടീച്ചര്‍‘ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലൂടയാണ് അക്രമികളെ അഭിനന്ദിച്ചുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. 
 
അതേസമയം, ആർ എസ് എസ് ജില്ലാ പ്രചാരകും തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ വിഷ്‌ണു,  നെല്ലായം സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍, സുബ്രഹ്മണ്യന്‍, മോനു എന്നിവര്‍ക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. 

വെബ്ദുനിയ വായിക്കുക