ആർഎസ്എസ് പ്രവർത്തകര്‍ ബസില്‍ കയറി സിപിഎം പ്രവർത്തകരെ വെട്ടിവീഴ്‌ത്തി
മലപ്പുറം തിരൂരില്‍ ബസ് തടഞ്ഞുനിർത്തി രണ്ട് സിപിഎം പ്രവർത്തകരെ വെട്ടി പരുക്കേൽപ്പിച്ചു. ബസ് ജീവനക്കാരായ മഹേഷ്, അനിൽ കുമാർ എന്നിവർക്കാണ് വെട്ടേറ്റത്.
തിരൂർ കൂട്ടായിൽ വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
ബസ് തടഞ്ഞു നിർത്തി അകത്തു കയറിയ അക്രമികള്‍ ഇരുവരേയും വെട്ടിവീഴ്‌ത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.