ഓടിചെന്നാല്‍ ഇനി കുപ്പി കിട്ടില്ല; മദ്യം വാങ്ങാന്‍ കടമ്പകള്‍ ഏറെ, നിബന്ധന ഇന്നുമുതല്‍

ബുധന്‍, 11 ഓഗസ്റ്റ് 2021 (08:28 IST)
സംസ്ഥാനത്തെ മദ്യശാലകളില്‍ ഇന്നുമുതല്‍ കടുത്ത നിയന്ത്രണങ്ങള്‍. മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇന്നുമുതല്‍ ഈ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. 
 
ഒരു ഡോസ് വാക്‌സിന്‍ എടുത്തതിന്റെ രേഖയോ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമേ ഇന്നുമുതല്‍ മദ്യം വാങ്ങാനാകൂ. ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലും ഈ നിബന്ധന നടപ്പിലാക്കും. എല്ലാ ഔട്ട്‌ലെറ്റുകള്‍ക്കും മുന്നില്‍ ഇതുസംബന്ധിച്ച നോട്ടീസ് പതിക്കാനും ബിവറേജ് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. മദ്യശാലകള്‍ക്കു മുന്നില്‍ പൊലീസ് സാന്നിധ്യവും ഉണ്ടാകും. 
 
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, രണ്ടാഴ്ചയ്ക്കു മുന്‍പ് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവര്‍, 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുന്‍പ് കോവിഡ് വന്നുപോയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍- എന്നിങ്ങനെയാണ് ബെവ്‌കോ നിയന്ത്രണം വിശദമാക്കുന്നത്. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമേ മദ്യശാലകളില്‍ പ്രവേശനം അനുവദിക്കൂ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍