പതിനഞ്ചിനല്ല, എട്ടാം ക്ലാസുകാർക്ക് ക്ലാസുകൾ തിങ്കളാഴ്‌ച മുതൽ

വെള്ളി, 5 നവം‌ബര്‍ 2021 (13:37 IST)
സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് തിങ്കളാഴ്‌ച മുതൽ ക്ലാസുകൾ ആരംഭിക്കും. പതിനഞ്ചാം തിയതി മുതൽ എട്ടാം ക്ലാസുകാർക്ക് ക്ലാസുകൾ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, അധ്യായനം ആരംഭിച്ചശേഷം സ്‌കൂളുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ എട്ടാം ക്ലാസുകളും തുറക്കണമെന്ന് ശുപാർശ നൽകിയത്.
 
വിദ്യാര്‍ഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്താനായി നടത്തുന്ന നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുൻ‌ തീരുമാനത്തിൽ മാറ്റം വരുത്തിയത്.  3, 5, 8 ക്ലാസ്സുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ്  മന്ത്രാലയത്തിന്റെ സര്‍വേ. ക്ലാസുകൾ തുടങ്ങാൻ വൈകിയാൽ കേരളം മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേയില്‍ നിന്നും പുറന്തള്ളപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്. അതേസമയം ഒന്‍പതാം ക്ലാസ്, പ്ലസ്‌വണ്‍ ക്ലാസുകള്‍ പതിനഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍