റേഷന്‍ കട പ്രവര്‍ത്തന സമയത്തില്‍ മാറ്റം; ഇക്കാര്യം ശ്രദ്ധിക്കുക

രേണുക വേണു

ചൊവ്വ, 5 മാര്‍ച്ച് 2024 (08:36 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകിട്ടുമായിരിക്കും പ്രവര്‍ത്തിക്കുക. ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം. 
 
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്കു ശേഷവും പ്രവര്‍ത്തിക്കും. 
 
തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്കു ശേഷവുമാണ് തുറന്നു പ്രവര്‍ത്തിക്കുക. 
 
Read Here: ചൂടോട് ചൂട് ! സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശിവരാത്രി ദിനമായ മാര്‍ച്ച് എട്ടിന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍