പത്തുവയസുള്ള ബാലികയെ മിഠായി കൊടുത്ത് പീഡിപ്പിച്ചു
പത്തുവയസുള്ള ബാലികയെ യുവാവ് പീഡിപ്പിച്ചതായി പരാതി. കല്ലറ സ്വദേശിയായ കുട്ടിയുടെ മാതാവാണ് കഴിഞ്ഞ ദിവസം പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കല്ലറ പാകിസ്ഥാന് മുക്ക് സ്വദേശിയായ യുവാവാണു കുട്ടിയെ പീഡിപ്പിതെന്നാണു പരാതിയില്‍ പറയുന്നത്.
കുട്ടി സ്കൂളില്‍ ഉദാസീനയായി കണ്ടതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണു വിവരം പുറത്തറിയുന്നത്. കുട്ടി മദ്രസയില്‍ പോകുന്ന വഴിയില്‍ കാത്തുനിന്ന് മിഠായിയും മധുര പലഹാരങ്ങളും വാങ്ങി നല്കിയ ശേഷമാണു കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നു. പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.