വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

ചൊവ്വ, 25 ഓഗസ്റ്റ് 2015 (17:09 IST)
കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പീരുമേട് പെരുവന്താനം മിനി സ്റ്റേഡിയത്തിനടുത്ത് താവളത്തില്‍  ഷാനവാസ് ഖാന്‍ എന്ന 40 കാരനായ അറബിക് കോളേജ് അദ്ധ്യാപകനാണു പൊലീസ് വലയിലായത്.

പത്തനംതിട്ട സ്വദേശിയായ യുവതിയെ മദ്രസയില്‍ പഠിപ്പിച്ച് പരിചയമുണ്ടാക്കിയ അദ്ധ്യാപകന്‍ പിന്നീട് മലപ്പുറം ജില്ലയിലേക്ക് പോയപ്പോഴും മൊബൈല്‍ ഫോണിലൂടെ സൌഹൃദം തുടരുകയും കലോല്‍സവത്തിനു പരിശീലനം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ തിരുവനന്തപുരത്ത് വരാന്‍ പറഞ്ഞു. ഇയാള്‍ ആയുര്‍വേദ കോളേജ് ജംഗ്ഷനടുത്തെ ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സംഭവം പുറത്തറിയിക്കും എന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം തുടര്‍ന്നു. സഹികെട്ട പെണ്‍കുട്ടി തമ്പാന്നൂര്‍ സി.ഐ ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കഴക്കൂട്ടത്തു വച്ച് ഇയാള്‍ പിടിയിലായത്

വെബ്ദുനിയ വായിക്കുക