ബാലികയെ പീഡിപ്പിച്ച 31 കാരന്‍ അറസ്റ്റില്‍
ബാലികയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 31 കാരനെ മല്ലപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി മാടപ്പള്ളി ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാറാണു പൊലീസ് വലയിലായത്.
ഏഴു വയസുള്ള ബാലികയെയും സഹോദരനെയും ഐസ് ക്രീം വാങ്ങി നല്‍കാമെന്ന പേരില്‍ കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ബാലനെ കടയിലേക്ക് അയയ്ക്കുകയും ചെയ്തശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്ന് എസ്ഐ ജി സന്തോഷ് കുമാര്‍ അറിയിച്ചു. കുട്ടികള്‍ മാതാവിനെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമാണുണ്ടായത്.
പ്രതിയെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്റേറ്റ് കോടതിയില്‍ ഹാജരാക്കി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചങ്ങനാശേരിയിലെ ഒരുസ്ഈരിയല്‍ നടനെ കൊലചെയ്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേടുകയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.