വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു വടക്കേക്കര പൊലീസ് എസ്ഐ അനൂപ് രാജീവനെ അറസ്റ്റ് ചെയ്തത്. വീടിനോട് ചേര്‍ന്ന കുളിമുറിയില്‍ ഒളിഞ്ഞുനോക്കി യുവതിയുടെ നഗ്നചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഇതിനു ശേഷം ഇത് ഇന്‍റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്.