എട്ടരവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മുന്‍ എസ്ഐ അറസ്‌റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍. കെഎപി ബറ്റാലിയനില്‍ എസ്‌ഐ ആയി വിരമിച്ച തിരുമല സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്.
കൃഷ്ണകുമാറിനെതിരെ പൂജപ്പുര പൊലീസ് പോസ്‌കോ നിയമം ചുമത്തി.
കഴിഞ്ഞയാഴ്ച തിരുമലയില്‍ വെച്ചാണ് പീഡനമുണ്ടായത്. കൃഷ്ണകുമാര്‍ നടത്തിവരുകയായിരുന്ന സര്‍വീസ് സെന്ററിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന തയ്യല്‍ക്കടയില്‍ എത്തുന്ന കുട്ടിയെ വരുതിയിലാക്കി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
കുറച്ചു ദിവസങ്ങളായി കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് പീഡനന വിവരം പുറത്തറിയുന്നത്.