ഒന്‍പതു വയസുള്ള സ്വന്തം മകളെ പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ജീവപര്യന്തം തടവ്

ബുധന്‍, 27 ജൂലൈ 2016 (11:34 IST)
ഒന്‍പതു വയസുള്ള സ്വന്തം മകളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 40 കാരനെ കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. വാമനപുരം പൊന്‍കുഴിക്കോണം സ്വദേശി സ്റ്റീഫനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ശിക്ഷിച്ചത്. 
 
2013 ലാണ് വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയങ്ങളില്‍ പല തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വെഞ്ഞാറമൂട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
 
തടവു ശിക്ഷ കൂടാതെ ഇയാള്‍ മൂനര ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക പെണ്‍കുട്ടിക്കു നല്‍കണമെന്നാണു വിധി.  പിഴ ഒടുക്കാത്ത പക്ഷം 15 മാസം കൂടി കഠിന തടവ് അനുഭവിക്കണം.  

വെബ്ദുനിയ വായിക്കുക