വയോധികയെ അമ്പലത്തിനുള്ളില്‍ വെച്ച് പീഡിപ്പിച്ചു; ഇരുപതുകാരനായ ശാന്തിക്കാരന് അറസ്റ്റില്‍
തിങ്കള്‍, 6 മാര്‍ച്ച് 2017 (18:31 IST)
അമ്പലത്തിനുള്ളില്‍ വെച്ച് വയോധികയായ ജീവനക്കാരിയെ ശാന്തിക്കാരൻ പീഡിപ്പിച്ചു. സംഭവത്തില്‍ കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിന് സമീപം മടുക്ക സ്വദേശി വൈശാഖ് (20) നെയാണ് ഇടുക്കി പൊലീസ് അറസ്റ്റു ചെയ്തു. പ്രതിയെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ മാസം പതിമൂന്നാം തിയതി വൈകിട്ടാണ് സംഭവം. ഒരു ദിവസത്തേക്ക് പകരക്കാരനായി അമ്പലത്തിലെത്തിയ വൈശാഖ് അമ്പലത്തിനുള്ളില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വയോധികയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. വിവരം പുറത്തു പറഞ്ഞാല്‍ നഷ്ടം നിങ്ങൾക്കാണെന്നും പറഞ്ഞ് ഭയപ്പെടുത്തി. ഇതോടെയാണ് ഇവര്‍ വിവരം പുറത്തുപറയാതിരുന്നത്.