ഏഴ് വയസുകാരിയെ പീഡിപ്പിച്ച മകനെതിരെ അമ്മ പരാതി നല്‍കി
ശനി, 6 സെപ്‌റ്റംബര്‍ 2014 (20:13 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ അമ്മയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ അറസ്‌റ്റ് ചെയ്‌തു. പശ്‌ചിമബംഗാളിലെ കാനിംഗിലാണ് സംഭവം. നജിര്‍ ഷെയ്‌ഖ് എന്ന ബസ് കണ്ടക്‌ടറാണ് അറസ്‌റ്റിലായത്. നജിര്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി ഇയാളുടെ അമ്മ ഡയമണ്ട് ഹാര്‍ബര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
വെള്ളിയാഴ്‌ചയാണ് പീഡനം നടന്നത്. നജീറും മൂന്ന് സുഹൃത്തൃക്കളും ചേര്‍ന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ തന്നെയാണ് പീഡന വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് ഇയാളുടെ അമ്മ പീഡത്തിന് ഇരയായ പെണ്‍കുട്ടിയെ കണ്ടെത്തി ഡയമണ്ട് ഹാര്‍ബള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികള്‍ വഴിയില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ അബോധാവസ്‌ഥയിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം മകനെതിരെ പരാതി നല്‍കുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.