നെയ്യാറ്റിന്‍കരയില്‍ സ്ത്രീ ഉള്‍പ്പെടെ പെണ്‍വാണിഭ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

വ്യാഴം, 25 ഓഗസ്റ്റ് 2016 (09:56 IST)
ഒരു സ്ത്രീ ഉള്‍പ്പെടെ പെണ്‍വാണിഭ സംഘത്തിലെ മുന്ന് പേര്‍ പിടിയില്‍. ബാലരാമപുരം തലയല്‍ സ്വദേശി ജെ ജവഹര്‍(28). കരകുളം ചേമ്പുവിളാകത്ത് ലൈജു(31) വെമ്പയം വഴയിലയില്‍ അശ്വതി(35) എന്നിവരാണു പിടിയിലാത്. 
 
ബാലരാമപുരം സ്വദേശിയായ ഇരുപത്തിയെട്ടുകാരിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് മൂവരെയും നെയ്യാറ്റിന്‍കര സഐ ജി സന്തോഷ് കുമാര്‍ കസ്റ്റഡിയിലെടുത്തത്. യുവതിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുത്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞി ഭയപ്പെടുത്തി പലര്‍ക്കായി കാഴ്ചവെച്ചു പണം വാങ്ങി എന്നാണ് പരാതി. വലിയൊരു പെണ്‍വാണിഭ സംഘത്തിലെ കണ്ണികളാണിവരെന്നും പൊലീസ് പറയുന്നു. 

വെബ്ദുനിയ വായിക്കുക