കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് വിവാഹിതയായ യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ഇവര്‍ വിവാഹത്തിന് മുമ്പ് തന്നെ ഗര്‍ഭിണിയാണെന്ന വിവരം കണ്ടെത്തി. തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പീഡന വിവരം പുറത്തായത്.
യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ നൈസാം. ഇയാളുടെ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതിയെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു എന്നും കണ്ടെത്തി. നൈസാം മുന്‍കൈയെടുത്തായിരുന്നു ഇയാളുടെ തന്നെ പരിചയക്കാരനായ യുവാവിനെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. യുവതിയുടെ വീട്ടിലെ സാമ്പത്തികാവസ്ഥ ചൂഷണം ചെയ്തായിരുന്നു ഇയാള്‍ ഉപദ്രവിച്ചിരുന്നത്.
പതിനാറു വയസുമുതല്‍ തന്നെ യുവതിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു. പീഡനത്തെ തുടര്‍ന്ന് സഹികെട്ട യുവതി സ്ഥാപനത്തില്‍ പോകാതെയായി. തുടര്‍ന്ന് നൈസാം യുവതിയുടെ വീട്ടിലെത്തി ഇത് തുടരില്ലെന്ന് സമ്മതിച്ചിരുന്നെങ്കിലും പീഡനം തുടര്‍ന്നു. ഇയാള്‍ യുവതിയെ മദ്യം നല്‍കി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിച്ചു എന്നും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു എന്നുമാണ് യുവതി ഇപ്പോള്‍ പൊലീസിന് മൊഴി നല്‍കിയത്.