ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയ്ക്കു നേരെ പീഡനശ്രമം: കോഴിക്കോട് മെഡി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പിടിയില്‍

തിങ്കള്‍, 18 ജൂലൈ 2016 (13:36 IST)
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ കുന്നത്തുപാലം തുഷാരത്തിലെ ഡോ.പി.വി.നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പന്ത്രണ്ടാം തീയതിയായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ നാരായണന്‍ ശ്രമിച്ചത് എന്നായിരുന്നു പൊലീസില്‍ ലഭിച്ച പരാതി.
 
പനിക്ക് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ സ്വന്തം ക്ലിനിക്കില്‍ വച്ചായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ വിവരം കുട്ടി സ്കൂള്‍ അധികാരികളെ അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി പൊലീസില്‍ അറിയിക്കുകയും ചെയ്തു.
 
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമപ്രകാരമാണു അറസ്റ്റ്. പ്രതിയെ മജിസ്ട്രേട്ടിന്‍റെ മുമ്പില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക