ബന്ധുവായ യുവതിയെ മന്ത്രവാദത്തിന്റെ പേരു പറഞ്ഞ് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ കരുകോണ്‍ ലൈല അല്‍സഫയില്‍ ബിനൂഷ് എന്ന വിളിപ്പേരുള്ള ബിനുമോന് എന്ന 38 കാരനാണു പൊലീസ് പിടിയിലായത്.
ഒമാനിലെ മസ്കറ്റില്‍ വച്ച് കല്ലറ പള്ളിമുക്ക് സ്വദേശിനിയായ യുവതിയും കുടുംബവും താമസിച്ചിരുന്ന വില്ലയില്‍ വച്ചായിരുന്നു മന്ത്രവാദത്തിന്റെ മറപിടിച്ച് പീഡിപ്പിച്ചത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാങ്ങോട് എസ്.ഐ യഹിയ, അഡിഷണല്എസ്.ഐ ഉണ്ണി എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.