മന്ത്രി ജി സുധാകരന് അധികാരം തലയ്ക്കുപിടിച്ചതാണ്, തനിക്കെതിരെ ഒരു കേസ് പോലുമെടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ല: രമേഷ് ചെന്നിത്തല

ശനി, 2 ജൂലൈ 2016 (18:36 IST)
ഹരിപ്പാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ മന്ത്രി ജി സുധാകരനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തനിക്കെതിരെ ഒരു കേസുപോലും എടുക്കാന്‍ മന്ത്രിക്ക് കഴിയില്ല. സുധാകരന് അധികാരം തലയ്ക്കുപിടിച്ചതാണ്. പൊതുമരാമത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് മന്ത്രി പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു.
 
ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ വിവിധ കരാറുകളുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്‍പത് കേസെടുക്കാമെന്നും എന്നാല്‍ താന്‍ അതിന് മുതിരുന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരന്റെ ഈ പ്രസ്താവനയാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്.
 
കൂടാതെ ഹരിപ്പാട് അടക്കം ആലപ്പുഴയിലെ ഏത് മണ്ഡലത്തില്‍ നിന്ന് താന്‍ മത്സരിച്ചാലും തന്റെ ജയം സുനിശ്ചിതമാണെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. ഹരിപ്പാടാണ് താന്‍ മത്സരിച്ചിരുന്നെങ്കില്‍ രാവിലെ 9.30 ന് തന്നെ ജയം തന്നെ തേടിയെത്തുമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നില്ലെന്ന് പാര്‍ട്ടിയ്ക്ക് രേഖാമൂലം എഴുതി നല്‍കി. എന്നാല്‍ പാര്‍ട്ടി പറഞ്ഞതു കൊണ്ട് മാത്രമാണ് ഇത്തവണ താന്‍ മത്സരിച്ചതെന്നും ജി സുധാകരന്‍ പുന്നപ്രയിലെ ഒരു ചടങ്ങില്‍ പറയുകയും ചെയ്തിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക