മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് മാറ്റണം; സംസ്ഥാനത്ത് ഉണ്ടായ അക്രമണങ്ങളിൽ സർക്കാർ നീതിപൂർവ്വമായ തീരുമാനം സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

വ്യാഴം, 2 ജൂണ്‍ 2016 (16:31 IST)
മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ മുന്നണിയുടെ പ്രകടന പത്രികയിലും പുതിയ ഡാമിനുവേണ്ടിയുള്ള നടപടികൾ തുടങ്ങുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അതിനാൽ മുഖ്യമന്ത്രി നിലപാട് മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ നയം തിരുത്തണം. മുഖ്യമന്ത്രിയുടെ സമീപനം തിരുത്തണം. ഇപ്പോൾ എടുത്തിരിക്കുന്ന ഈ സമീപനം സംസ്ഥാന താൽപ്പര്യങ്ങ‌ൾക്ക് വിരുദ്ധമാണ്. അത്തരത്തിൽ ഒരു പ്രമേയം കൂടി യോഗത്തിൽ ഇന്ന് പാസാക്കിയിട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
 
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് പ്രവർത്തകർക്ക് നേരെ അക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കോൺഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും പല ഓഫീസുകളും തകർത്തിട്ടുണ്ട്. ഇവിടെയെല്ലാം പൊലീസ് നിഷ്ക്രീയമായി നോക്കി നിൽക്കുന്നുവെന്ന പരാതിയാണ് എം എൽ എമാർ യോഗത്തിൽ ഉന്നയിച്ചത്. ഇതിനെല്ലാം സർക്കാർ നീതിപൂർവ്വമായ സമീപനം ഉണ്ടാകണമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക