ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ നിബന്ധനകള്‍ പാലിക്കണം: ആഭ്യന്തരമന്ത്രി
അടൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഫയര്‍ഫോഴ്സ് വാഹനം ഓണാഘോഷത്തിന് ഉപയോഗിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെടുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിബന്ധനകള്‍ പാലിക്കണം. സ്വകാര്യ ആവശ്യത്തിനു വാഹനങ്ങള്‍ നല്‍കുമ്പോള്‍ നിബന്ധനകള്‍ പാലിക്കണം. നിബന്ധനകള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിര കര്‍ശന നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു.