ബി ജെ പിയും ഇടത് മുന്നണിയും രഹസ്യ കച്ചവടം നടത്തുന്നു, ബി ജെ പിയുടെ സഹകരണം യു ഡി എഫിന് ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

വെള്ളി, 3 ജൂണ്‍ 2016 (11:31 IST)
ഇടത്പക്ഷ മുന്നണിയും ബി ജെ പിയും തമ്മിലുള്ള കൂട്ട് കെട്ട് ഉറപ്പാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒ രാജഗോപാലൻ ഇടതുപക്ഷത്തിന് വോട്ട് രേഖപ്പെടുത്തിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഒ രാജഗോപാലിന്റെയു പി സി ജോർജ്ജിന്റേയും വോട്ട് യു ഡി എഫിന് വേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്. ബി ജെ പിയുമായി ഒരു കൂട്ടുകെട്ടിനോ ഒത്തുതീർപ്പിനോ ഇല്ല. വിട്ടുവീഴ്ചയ്ക്ക് യു ഡി എഫ് തയ്യാറാകില്ല എന്നും ചെന്നിത്തല വ്യക്തമാക്കി. പാർട്ടി ഒന്നിച്ചെടുത്ത തീരുമാനമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
പരസ്യമായി കൂട്ട് കെട്ട് ഉണ്ടെന്ന് ആരെങ്കിലും പറയുമോ, രഹസ്യമായിട്ടാണ് കച്ചവടം നടക്കുന്നത്. ഇടത് പക്ഷ മുന്നണിയുമായുള്ള ബി ജെ പിയുടെ നിലപാട് പുറത്ത് വന്നിരിക്കുകയാണ് എന്നും ചെന്നിത്തല വ്യക്തമാക്കി. യു ഡി എഫിന് നഷ്ടപ്പെട്ട വോട്ട് പരിശോധിക്കും, പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക