''മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാര്‍''
ബുധന്‍, 31 ഡിസംബര്‍ 2014 (14:37 IST)
ആവശ്യമെങ്കില്‍ രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഈ വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തിലത്തെണമെന്നും. എല്ലാവരും സ്വന്തം മതത്തെ പിന്തുണക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതങ്ങളും സ്വന്തം ധര്‍മം പാലിച്ചാല്‍ വിവാദമായികൊണ്ടിരിക്കുന്ന മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയും. രാഷ്ട്രം വികസനം കൈവരിക്കുന്നതിനോടൊപ്പം ആത്മീയാമായും സൂപ്പര്‍ പവര്‍ ആകണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വര്‍ക്കലയില്‍ 82മത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ജാതി, മത വിവേചനങ്ങള്‍ക്കെതിരെ പൊരുതിയ ശ്രീനാരായണ ഗുരുവിന്‍്റെ ദര്‍ശനം ശ്രേഷ്ഠമാണ്. ധര്‍മം പാലിച്ചാല്‍ രാജ്യത്ത് ഇന്ന് ഉയര്‍ന്നുവരുന്ന മതപരിവര്‍ത്തന വിവാദങ്ങള്‍ ഒഴിവാക്കി നിര്‍ത്താന്‍ കഴിയുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി സുബ്രമണ്യ സ്വാമിയും പങ്കെടുത്തു.