സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഞായര്‍, 19 ജൂലൈ 2015 (14:05 IST)
സംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴ തുടരും. കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചതാണ് ഇക്കാര്യം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ല കളക്‌ടര്‍മാര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
 
കടല്‍തീരം, മലയോരമേഖല എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.
 
 മലയോര മേഖലയിലെ വിനോദ സഞ്ചാരത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിതിനൊപ്പം കടലിലും പുഴയിലും കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

വെബ്ദുനിയ വായിക്കുക