സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയമഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 21 മാര്‍ച്ച് 2023 (08:46 IST)
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയമഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. മധ്യതെക്കന്‍ കേരളത്തില്‍ മലയോര മേഖലയിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. 
 
ഇടിമിന്നലുള്ളപ്പോള്‍ ടെറസിന്റെ മുകളിലോ തുറസായ സ്ഥലങ്ങളിലോ നില്‍ക്കാതെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ഇടിമിന്നല്‍ ദൃശ്യമല്ലാത്തതിനാല്‍ അപകടകാരിയാണ്. ഇലക്ട്രിക് ഉപകരണങ്ങളും ചീത്തയാകാതെ സൂക്ഷിക്കേണ്ടതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍