മഴ കനത്തു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി
വെള്ളി, 1 ഓഗസ്റ്റ് 2014 (19:07 IST)
കനത്ത മഴയേതുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് കാസര്‍കോട്, വയനാട്, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കി
എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയില്‍ മഴ തുടരുകയാണ്. ഇരിട്ടി, ഇരിക്കൂര്‍, തളിപ്പറമ്പ് നോര്‍ത്ത്, സൗത്ത് പയ്യന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലകളിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കിയിരുന്നു.