സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രേണുക വേണു

ശനി, 11 മെയ് 2024 (07:59 IST)
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ഇന്ന് രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 
 
മേയ് 14 വരെ എല്ലാ ജില്ലകളിലും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 
 
വേനല്‍ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മിക്ക ജില്ലകളിലും താപനിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസോളം താപനിലയില്‍ കുറവ് രേഖപ്പെടുത്തി. തൃശൂരില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസും കോട്ടയത്ത് 2.5 ഡിഗ്രി സെല്‍ഷ്യസും താപനില കുറഞ്ഞിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍