റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം വര്‍ക്കലയ്ക്കും ഇടവയ്ക്കും മധ്യേയാണ് ഇന്നു രാവിലെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലം - തിരുവനന്തപുരം പാസഞ്ചര്‍ അടക്കമുള്ള ട്രയിനുകള്‍ വര്‍ക്കലയില്‍ പിടിച്ചിട്ടിരിക്കുകയാണ്.