Rahul Mamkootathil: 23 കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു തിരിച്ചടി. തിരുവനന്തപുരം ജില്ലാ സെഷന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിശദമായ വാദത്തിനായി തിങ്കളാഴ്ചയിലേക്കു മാറ്റി. ഇക്കാലയളവില്‍ രാഹുലിന്റെ അറസ്റ്റിനു തടസമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
അതേസമയം പീഡനക്കേസില്‍ അറസ്റ്റ് ഭയന്നു ഒളിവില്‍ കഴിയുകയാണ് രാഹുല്‍. ഒളിവില്‍ കഴിയാന്‍ രാഹുലിനു ഉന്നതന്‍മാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പലതവണ രാഹുല്‍ ഫോണും കാറും മാറി ഉപയോഗിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ മൊബൈല്‍ ഇടയ്ക്കിടെ ഓണ്‍ ആകുന്നതും അന്വേഷണസംഘത്തെ കുഴപ്പിക്കുന്നു. രാഹുല്‍ ബെംഗളൂരുവില്‍ തന്നെ ഉണ്ടാകാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.