കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. അതേസമയം രാഹുലുമായി ബന്ധമുള്ള നടിയെ കുറിച്ച് അന്വേഷണസംഘവും വിവരം തേടുകയാണ്. അടുത്ത കാലത്ത് രണ്ടു നടിമാര്‍ രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിനെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുവെന്നാണ് അനൗദ്യോഗിക വിവരം. ചടങ്ങിന് നടിമാരെത്തുന്നതിന്റേയും സംസാരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.