പോളിങ് 40 ശതമാനം കടന്നു. ബൂത്തുകളില്‍ വലിയ ക്യൂവാണ്. അറുപതിനായിരത്തിലധികം പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. മണര്‍കാട്, പാമ്പാടി പഞ്ചാത്തുകളിലാണ് ഏറ്റവും കൂടുതല്‍ പോളിങുള്ളത്. ഇവിടെ പോളിംഗ് 40 ശതമാനം കടന്നു. അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. മിക്ക പോളിംഗ് ബൂത്തുകളിലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണപ്പെടുന്നത്. പോളിങ് യന്ത്രം തകരാറിലായതോടെ ചിലയിടങ്ങളില്‍ വോട്ടിംഗ് തടസപ്പെട്ടു.