പി എസ് സിയ്ക്കു വേണ്ടി ട്രോൾ പേജ് കളിച്ച് പഠിക്കാം

ശനി, 23 ജൂലൈ 2016 (10:55 IST)
തമാശയോടൊപ്പം വിജ്ഞാനവും വിളമ്പുന്ന ട്രോളുകൾ ഇറക്കി ഫേസ്ബുക്ക്. പി എസ് സി ട്രോള്‍സ് എന്ന പേജിലാണ് നർമത്തിൽ ചാലിച്ച ട്രോളുകൾ ഇറങ്ങിയിരിക്കുന്നത്. ഹാസ്യത്തില്‍ അറിവ് ചാലിച്ചപ്പോള്‍ എന്നാണ് പേജിന്റെ ടാഗ്ലൈന്‍. പി എസ് സി പഠിതാക്കള്‍ക്കായി ഓര്‍മയില്‍ നില്‍ക്കുന്ന സിനിമാരംഗങ്ങള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്ത പൊതുവിജ്ഞാനം നല്‍കുന്ന ഒട്ടേറെ ട്രോളുകള്‍  ഈ പേജിലൂടെ ദിവസവും അവതരിപ്പിക്കപ്പെടുന്നുണ്ട്. 

പി എസി സി പരിശീലന കേന്ദ്രങ്ങളുടെ ഫേസ്ബുക് പേജുകളിലൂടെയും റാങ്ക്ഹോള്‍ഡേഴ്സ് ഗ്രൂപ്പുകളിലൂടെയും ട്രോളുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നത് ട്രോള്‍പേജുകളുടെ സ്വീകാര്യതയുടെ തെളിവാണ്. ചിരിയില്‍ വിരിയുന്ന അറിവുകൾ തങ്ങള്‍ക്ക് വായിച്ചുപഠിക്കുന്നതിനേക്കാള്‍ ഏറെ പ്രയോജനപ്പെടുന്നുണ്ടെന്ന് പഠിതാക്കളും പറയുന്നു.
 
 


































 


 


 


 

വെബ്ദുനിയ വായിക്കുക