പ്രിയദര്‍ശനും ലിസിയും വിവാഹബന്ധം വേര്‍പെടുത്തുന്നു
നീണ്ട 24 വര്‍ഷത്തെ ദാമ്പത്യബന്ധത്തിന് ശേഷം പ്രശസ്ത സംവിധായകനായ പ്രിയദര്‍ശനും ഭാര്യ ലിസിയും വിവാഹ ബന്ധം വേര്‍പെടുത്തുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ചെന്നൈയിലെ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ കേരള സ്‌ട്രൈക്കേഴ്‌സ് ടീമുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണു വേര്‍പിരിയലിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.