എല്ലാ അർത്ഥത്തിലും പരാജയം ഏറ്റുവാങ്ങിയവരാണ് യു ഡി എഫും ബിജെപിയും, വർഗീയത കേരളം ഒരിക്കലും അനുവദിക്കില്ല : പ്രകാശ് കാരാട്ട്

ബുധന്‍, 11 മെയ് 2016 (14:58 IST)
എല്ലാ കാര്യത്തിലും പരാജയപ്പെട്ടവരാണ് നരേന്ദ്ര മോദി സർക്കാരെന്ന് സി പി ഐ എം പൊളിറ്റിക് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു. വികസനത്തിന്റെ കാര്യത്തിൽ കേരളത്തിൽ വന്ന മാറ്റങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
 
കേരളം ഒരിക്കലും വർഗ്ഗീയതയെ അനുകൂലിക്കില്ല. അതുകൊണ്ടു തന്നെ ബി ജെ പി ഇത്തവണയും അക്കൗണ്ട് തുറക്കില്ല. അതോടൊപ്പം കേരളത്തിലെ യു ഡി എഫ് യുഗം അവസാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയം മാത്രം ഏറ്റുവാങ്ങിയ സർക്കാരാണ് കേന്ദ്രത്തിലും കേരളത്തിലും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
സൊമാലിയയോട് ഉപമിച്ച് കേരളത്തെ അപമാനിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക