ബൈക്ക് അപകടത്തിൽ പെട്ട യുവാവ് കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍

ബുധന്‍, 2 മാര്‍ച്ച് 2022 (19:54 IST)
കാസർകോട്:  ബൈക്ക് കുഴിയിൽ പെട്ട അപകടത്തിലുണ്ടായ സംഭവത്തിൽ യുവാവ് മരിച്ചത് പുറത്തറിഞ്ഞത് 22 മണിക്കൂറിനുശേഷം. കാസർകോട് ജില്ലയിലെ പൊയിനാച്ചിക്കടുത്ത് മുള്ളേരിയ പെരിയടുക്കയിൽ വിജേഷാണ് (20) മരിച്ചത്. തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനു പോയി അർധരാത്രി മടങ്ങിവരുമ്പോഴായിരുന്നു സംഭവം.

വിജേഷിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരും വെവ്വേറെ ബൈക്കുകളിലായിരുന്നു പോയത്. തിരിച്ചുവന്ന കൂട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. നാട്ടിലൊട്ടാകെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ ആയതോടെ ബന്ധുക്കൾ ആദൂർ പോലീസിൽ പരാതി നൽകി. പോലീസ് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തി പരിശോധിച്ചപ്പോൾ പെരുമ്പള പരിധിയിലാണെന്നു കണ്ടു. എങ്കിലും പകൽ മുഴുവൻ അന്വേഷിച്ച പൊലീസിന് വിജേഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

മാസങ്ങൾക്ക് മുമ്പ് ഒരു കാർ കോളിയടുക്കം പ്രദേശത്തെ ഒരു കുഴിയിൽ വീണ വിവരം നാട്ടുകാരിൽ നിന്ന് ലഭിച്ച പോലീസ്  രാത്രിയോടെ കുഴിയിൽ മൃതദേഹം കാന്തി. റോഡരുകിലെ മരത്തിൽ തട്ടി ബൈക്ക് കുഴിയിൽ വീഴുകയാണെന്നു കണ്ടെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമായി. ഇതോടെ അപകടം നടന്നു 22 മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെത്തുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍