തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണമന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു. പോളിംഗ് സ്റ്റേഷനിലാവശ്യമായ വൈദ്യുതി, കുടിവെളളം, ഫര്‍ണിച്ചര്‍, ടോയ്‌ലെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങല്‍ ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിച്ച് ലഭ്യത ഉറപ്പുവരുത്തണം.
വൈദ്യുതി, കുടിവെളളം തുടങ്ങിയവ ലഭ്യമാകാത്ത സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി എന്നിവയുടെ പ്രാദേശിക ഓഫീസുമായി ബന്ധപ്പെട്ട് അവ ലഭ്യമാക്കണം. വൈദ്യുതി ലഭ്യമല്ലാത്തിടത്ത് ജനറേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. പോളിംഗ് സ്റ്റേഷനുകളില്‍ ആവശ്യമായി വരുന്ന ഫര്‍ണിച്ചറും വെളിച്ചവും പോളിംഗിന് തലേദിവസം തന്നെ ലഭ്യമാക്കണം. കുടിവെളളം ലഭ്യമായില്ലെങ്കില്‍ അവ പുറമെ നിന്ന് ഏര്‍പ്പാടാക്കേണ്ടതാണ്.
ടോയ്‌ലറ്റ് സൗകര്യം ലഭ്യമല്ലാത്തിടത്ത് പരിസരത്തുളള സ്ഥാപനങ്ങളിലോ വീടുകളിലോ അതിനുവേണ്ട സൗകര്യമുണ്ടാക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അടിയന്തരമായി അനുവദിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.