പ്രതികളായ പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ 132 അപേക്ഷകള്‍

ബുധന്‍, 16 ജൂലൈ 2014 (15:51 IST)
വിവിധ കേസുകളിലായി പ്രതികളായുള്ള പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി സംസ്ഥാനത്തൊട്ടാകെ 132 അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 2013 ജനുവരി ഒന്നു മുതല്‍ 2014 ജൂണ്‍ വരെയുള്ള ഒന്നരവര്‍ഷത്തെ കാലയളിലുള്ള കണക്കാണിത്.
 
ഇതിനായി സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന 141 അപേക്ഷകളില്‍ മൂന്നു കേസുകള്‍ക്ക് അനുമതി ലഭിച്ചപ്പോള്‍ ആറെണ്ണത്തിനു അനുമതി നിരസിക്കപ്പെടുകയാണുണ്ടായത്. വിവരാവകാശ നിയമ പ്രകാരം അഭിഭാഷകനായ ബിജിലി ജോസഫ് നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ്‌ ഇക്കാര്യം വെളിപ്പെട്ടത്.
 
ക്രിമിനല്‍ നടപടി നിയമം 197 വകുപ്പ് പ്രകാരമുള്ള അപേക്ഷകളാണ് ആഭ്യന്തര വകുപ്പില്‍ ലഭിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക