പ്ളസ് ടുവിന് 20 ശതമാനം സീറ്റുകൾ വര്‍ദ്ധിപ്പിച്ചു
സംസ്ഥാനത്തെ എല്ലാ പ്ളസ് ടു സ്കൂളുകളിലും സീറ്റ് വര്‍ദ്ധിപ്പിച്ചു. ഇരുപത് ശതമാനം സീറ്റുകൾ വർദ്ധിപ്പിച്ചു കൊണ്ടാണ് വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് ഇറക്കിയത്. ഓരോ ബാച്ചിലും പത്ത് സീറ്റുകൾ വീതമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ സീറ്റുകളുടെ എണ്ണം അന്‍പതിൽ നിന്ന് അറുപതായി ഉയരും.148 പഞ്ചായത്തുകളിൽ പുതിയ പ്ളസ് ടു സ്കൂളുകൾ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.