മനുഷ്യരെ തിന്നുന്ന പിരാനയുടെ അപരന്‍ കേരളത്തില്‍!
പിരാനയുടെ രൂപസാദൃശ്യമുള്ള മത്സ്യത്തെ ഏറ്റുമാനൂര്‍കടുത്തുരുത്തി റോഡിലെ മാഞ്ഞൂര്‍ ജങ്ഷനു സമീപമുള്ള തോട്ടില്‍ നിന്നും പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കു രണ്ടിനാണ് നാട്ടുകാരിട്ട ചുണ്ടയില്‍ മത്സ്യം കുടുങ്ങിയത്. മത്സ്യത്തിന് കൂര്‍ത്ത പല്ലുകളും, ചുവന്ന കണ്ണുകളുമാണുണ്ടായിരുന്നു. ഇതിന് അര കിലോയിലധികം തൂക്കമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പിരാനയുടെ അപരനെ പിടികൂടിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ നിരവധി ആളുകളാണ് മത്സ്യത്തെ കാണാനെത്തിയത്. പിടിച്ചതിന് ശേഷം കരയില്‍ രണ്ടു മണിക്കൂറിട്ടിട്ടും മീന്‍ ചത്തില്ലെന്നു നാട്ടുകാര്‍ പറയുന്നു. തോട്ടില്‍നിന്നു ഇത്തരത്തിലുള്ള മീനുകള്‍ ലഭിക്കുന്നതു വിരളമാണെന്നു വിദഗ്ദ്ധര്‍ പറയുന്നത്. ശുദ്ധജല മത്സ്യമായ പിരാന ആമസോണ്‍ നദിയാലാണു കണ്ടുവരുന്നത്.