ജലസ്രോതസുകൾ മലിനപ്പെടുത്തിയാൽ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി; നീർത്തടാധിഷ്ഠിത വികസനത്തിലൂടെ മാത്രമേ സ്ഥായിയായ കാർഷികോല്പാദനം കൈവരിക്കാൻ കഴിയൂ

തിങ്കള്‍, 27 നവം‌ബര്‍ 2017 (15:33 IST)
സംസ്ഥാനത്തെ ജലസ്രോതസുകൾ മലിനപ്പെടുത്തുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലസ്രോതസുകൾ മലിനമാക്കുന്നതിനെതിരെ നാട്ടുകാർ തന്നെ രംഗത്തെത്തുന്നുണ്ട്. നദികളുടെ പുനരുദ്ധാരണത്തിനും ജലസ്രോതസുകൾ വീണ്ടെടുക്കുന്നതിനും ജനങ്ങൾ തന്നെ താല്പര്യമെടുത്ത് മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണ്. നീർത്തടാധിഷ്ഠിത വികസനത്തിലൂടെ മാത്രമേ സ്ഥായിയായ കാർഷികോല്പാദനം കൈവരിക്കാൻ സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
നീർത്തടാസൂത്രണം സുസ്ഥിരവികസനത്തിന് എന്ന വിഷയത്തിലുള്ള സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രബന്ധങ്ങളുടെ സമാഹരണം കെ മുരളീധരന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന ഭൂവിനിയോഗബോർഡും ഹരിതകേരളം മിഷനും സംയുക്തമായി നടത്തിയ സെമിനാറിന്റെ ഉദ്ഘാടനവേളയിൽ കെ മുരളീധരനായിരുന്നു അദ്ധ്യക്ഷത വഹിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍