ഓഖി ദുരന്തം: കൂടുതല്‍ ബോട്ടുകള്‍ ഉള്‍പ്പെടുത്തി തെരച്ചില്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; കാണാതായവരുടെ കൃത്യമായ കണക്ക് ക്രിസ്‌മസിന് ശേഷമെന്ന് മേഴ്‌സിക്കുട്ടിയമ്മ

ഞായര്‍, 17 ഡിസം‌ബര്‍ 2017 (16:59 IST)
ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരച്ചില്‍ നടത്തുന്നതിനായി കൂടുതല്‍ ബോട്ടുകള്‍ ഉള്‍പ്പെടുത്തുമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും എന്‍ഫോഴ്‌സ്‌മെന്റിനായിരിക്കുമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ചീഫ് സെക്രട്ടറി വിശദമായ പ്ലാന്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
അതേസമയം, ദുരന്തത്തില്‍ കാണാതായവരുടെ കൃത്യമായ കണക്ക് ക്രിസ്മസിന് ശേഷം മാത്രമെ വ്യക്തമാകുകയുള്ളുവെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 300 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യം പറഞ്ഞത്. ആ കണക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും എണ്ണംകൂട്ടി ആശങ്കയുണ്ടാക്കാനുള്ള ശ്രമമാണ് അതെന്നും അവര്‍ പറഞ്ഞു.  
 
ദുരന്തത്തില്‍ മുന്നൂറിലേടെ പേരെ കാണാതായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കായിരുന്നു വാര്‍ത്തകളില്‍ വന്നത്. മാത്രമല്ല മ​രി​ച്ച​വ​രി​ൽ 40 പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​നു​ണ്ടെ​ന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 265 പേരും കൊല്ലത്തും കൊച്ചിയിൽ നിന്നും 45 പേരെയും ആണ് കണ്ടെത്താനുളളതെന്ന് പുതിയ കണക്കിൽ പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍