ഉമ്മന്‍ചാണ്ടിക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ചെന്നിത്തല
പിണറായി വിജയനു മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിക്ക് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ മതേതരത്വം തകര്‍ക്കാന്‍ ആര്‍എസ്എസ്-ഉമ്മന്‍ചാണ്ടി, വെള്ളാപ്പള്ളി സഖ്യം ശ്രമിക്കുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല
മതേതര വോട്ടുകള്‍ക്ക് വേണ്ടിയാണ് പിണറായിയുടെ ശ്രമം. ഇടത് മുന്നണി തന്നെയാണ് മുഖ്യശത്രുവെന്നും മൂന്നാം മുന്നണി ദിവാസ്വപ്നം മാത്രമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു