പേരാമ്പ്ര കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

വെള്ളി, 10 ജൂലൈ 2015 (16:23 IST)
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ദമ്പതികളുടെ അയല്‍വാസിയാണ് അറസ്റ്റിലായ ചന്ദ്രന്‍‍. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
 
പേരാമ്പ്ര ഞാലിയത്ത് ഇളയചെട്ടിയാന്‍ വീട്ടില്‍ ബാലന്‍ - ശാന്തമ്മ ദമ്പതികളാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് ദമ്പതികള്‍ ടിവി കാണുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ വെച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

വെബ്ദുനിയ വായിക്കുക