ജലചൂഷണം; കോളയും പെപ്‌സിയും ഇനി പൂര്‍ണമായും ബഹിഷ്‌ക്കരിക്കും

ചൊവ്വ, 14 മാര്‍ച്ച് 2017 (10:58 IST)
സംസ്ഥാനത്ത് നാളെ മുതല്‍ കോള, പെപ്‌സി പാനീയങ്ങളുടെ വില്‍പ്പന പൂര്‍ണമായും ബഹിഷ്‌ക്കരിക്കും. ജലചൂഷണം തടയുക, സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ വ്യാപ്യാരികള്‍ രംഗത്തെത്തിയിരിക്കുന്നത്.
 
കേരളത്തിലെ ഏഴുലക്ഷം വ്യാപ്യാരികളാണ് കൊക്കകോള, പെപ്‌സി വില്‍പ്പന നിര്‍ത്തലാക്കുന്നത്. ജലമൂറ്റൂന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് ആലോചന. അതേസമയം ജലചൂഷണത്തിനെതിരെയുളള പോരാട്ടവുമായി മുന്നേറുമെന്ന് കേരള വ്യാപ്യാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദിന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക