പിസി ജോര്‍ജിന്റെ അയോഗ്യതാ ഹര്‍ജി: മുഖ്യമന്ത്രിയെ ഇന്നു വിസ്തരിക്കും
പി സി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇന്ന് വിസ്തരിക്കും.
മുഖ്യമന്ത്രിയെക്കൂടാതെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, എംഎല്‍ എമാരായ വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, വി എസ് സുനില്‍കുമാര്‍, എ പ്രദീപ് കുമാര്‍ തുടങ്ങിയവരെ ഇന്ന് വിസ്തരിക്കും.ഇവരെ സാക്ഷികളായി വിസ്തരിക്കണമെന്ന ജോര്‍ജിന്റെ ആവശ്യം അംഗീകരിച്ചാണ് വിസ്താരത്തിന് ഹാജരാകാന്‍ സ്പീക്കര്‍ എന്‍.ശക്തന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.