എംഎല്‍എ ഹോസ്റ്റലിലെ പി സി ജോര്‍ജ് അനുകൂലികളുടെ യോഗം തടഞ്ഞു

ചൊവ്വ, 31 മാര്‍ച്ച് 2015 (11:58 IST)
എംഎല്‍എ ഹോസ്റ്റലില്‍ മുന്‍ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ വിഭാഗം നേതാക്കളുടെ യോഗം നിയമസഭ സെക്രട്ടറിയേറ്റ് തടഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ എംഎല്‍എ ഹോസ്റല്‍ വേദിയാക്കരുതെന്ന് സെക്രട്ടറിയേറ്റ് നേതാക്കളോട് ആവശ്യപ്പെട്ടു.
 
നേരത്തെ തലസ്ഥാത്തെ ഔദ്യോഗിക വസതിയിലാണ് പി.സി.ജോര്‍ജ് അനുകൂലികളുടെ യോഗം ചേരാനിരുന്നത്.എന്നാല്‍ കൂറുമാറ്റ നിരോധന നിയമവും പി സി ജോര്‍ജ് കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതും പരിഗണിച്ച് യോഗം എംഎല്‍എ ഹോസ്റലിലേയ്ക്ക് മാറ്റുകയായിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക